ഇരിങ്ങാലക്കുട : സാമ്പത്തിക പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപ്പ് ജയ്പൂരിലെ വൈശാലി നഗറിൽ ആരംഭിച്ച റീജിയണൽ ഓഫീസിന്റെയും പുതിയ ശാഖയുടെയും ഉദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ ഉദ്ഘാടനം ചെയ്തു.
സ്വാമി ബാൽമുകുന്ദാചാര്യ മഹാരാജ് എംഎൽഎ ആശംസകൾ നേർന്നു.
രാജസ്ഥാൻ സർക്കാരിൻ്റെ എഡിജിപി ബിജു ജോർജ്ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി.
എൽ.എ.സി.ടി.സി.യുടെ ഗുഡ്വിൽ അംബാസിഡറും ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടറും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു.
ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് & ഡെവലപ്പ്മെൻ്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.











Leave a Reply