ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യവികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ‘ഫിറ്റ് 4 ലൈഫ് സീസൺ 2’ നാളെ (ജനുവരി 22) കോളെജ് ക്യാമ്പസിൽ നടക്കും.
ആരോഗ്യമുള്ള ജീവിതശൈലി, സ്ത്രീശാക്തീകരണം, മയക്കുമരുന്ന് വിമുക്ത കേരളം എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്രശസ്ത ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വനിതകളുടെ മിനി മാരത്തൺ ‘സ്ട്രോങ് വുമൺ & ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരിക്കും.
തുടർന്ന് രാവിലെ 9.30ന് കോളെജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മത്സരം നടക്കും. മാനസിക – ശാരീരിക ആരോഗ്യബോധം വർധിപ്പിക്കുവാൻ പൊതുജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.
കോളെജ് യൂണിയൻ അലോകയും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റും ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർഥിനികളും അധ്യാപകരും അണിനിരക്കും.












Leave a Reply