ഇരിങ്ങാലക്കുട : എടത്താട്ടിൽ മാധവൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു എന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു.
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ എ.കെ.എസ്.ടി.യു. സ്ഥാപക നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ എടത്താട്ടിൽ മാധവൻ മാസ്റ്ററുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.ജി. ശിവാനന്ദൻ.
സിപിഐ ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സി.വി സ്വപ്ന എന്നിവർ പ്രസംഗിച്ചു.
രാവിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾക്ക് കീഴിൽ പുഷ്പാർച്ചന നടന്നു.
സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി. അർജുനൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ.കെ. ജോഷി നന്ദിയും പറഞ്ഞു.












Leave a Reply