ഇരിങ്ങാലക്കുട : കല്ലേറ്റുംകര വടക്കുംമുറിയിൽ പൂവത്തിങ്കൽ സജീഷിൻ്റെ രണ്ടര വയസ്സുള്ള മകൾ ദീപ്തശ്രീയുടെ തലയിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധവശാൽ കുടുങ്ങിയ അലുമിനിയം കലം ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി സുരക്ഷിതമായി പുറത്തെടുത്തു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.സി. സജീവിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് കലം അറുത്തുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.












Leave a Reply