ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ മുരിയാട് വെള്ളിലാംകുന്ന് തോട്ടുപുറത്ത് വീട്ടിൽ ഗുമ്മൻ എന്ന് വിളിക്കുന്ന സനീഷിനെ (28) കാപ്പ ചുമത്തി ആറ് മാസത്തേക്ക് ജയിലിലാക്കി.
റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
സനീഷ് ആളൂർ, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസുകളും മൂന്ന് അടിപിടികേസും അടക്കം 6 ക്രിമിനൽകേസുകളിലെ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജിബിന്‍ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
2025 ജനുവരി മുതൽ ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 85 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു,
ആകെ 163 ഗുണ്ടകളെ കാപ്പ ചുമത്തി. 248 പേർക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.












Leave a Reply