ഇരിങ്ങാലക്കുട : തൃശൂരിലും സമീപ ജില്ലകളിലുമായി നടന്നിരുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ‘രാമേട്ടൻ’ എന്ന പേരിൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരനായ രാമസുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചിക്കാൻ സുഹൃത്തുക്കൾ ഒത്തു ചേർന്നു.
ഇരിങ്ങാലക്കുട പാർക്ക് ക്ലബ്ബ് ഭാരവാഹികളായ സതീഷ് ചന്ദ്രൻ, ഷിജു എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.
അനുശോചന യോഗത്തിൽ ഇരിങ്ങാലക്കുട പാർക്ക് ക്ലബ്ബ്, മഹാത്മാ പാർക്ക് കൂട്ടായ്മ എന്നിവയിലെ അംഗങ്ങളും, രാമനോടൊപ്പം കളിക്കളം പങ്കിട്ടിരുന്ന സുഹൃത്തുക്കളും പങ്കെടുത്തു.












Leave a Reply