ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ പന്ത്രണ്ട് ദിവസമായി നടന്നുവന്നിരുന്ന കൂടിയാട്ട മഹോത്സവം “കല്യാണസൗഗന്ധികം” കൂടിയാട്ടത്തോടെ തിരശ്ശീല വീണു.
സമാപന ദിവസം ഭീമനും ഹനുമാനും തമ്മിൽ കണ്ടുമുട്ടുന്നതും പരസ്പരമുള്ള സംഭാഷണ രംഗങ്ങളുമാണ് അരങ്ങേറിയത്.
ഭീമനായി പൊതിയിൽ രഞ്ജിത് ചാക്യാർ, ഹനുമാനായി സൂരജ് നമ്പ്യാർ, കല്യാണകനായി ഗുരുകുലം കൃഷ്ണദേവ്, ഗുണമഞ്ജരിയായി ഗുരുകുലം അതുല്യ എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിനീത്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഋതു, ചമയത്തിൽ കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.












Leave a Reply