ഇരിങ്ങാലക്കുട : ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്സണും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ചാക്കോയ്ക്കും ടി.ഡി. ദശോബിനും സ്വീകരണം നൽകി.
മുൻ എംഎൽഎ പി.എ. മാധവൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ജി. നിഷ അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ്, ബാങ്ക് എംഡി എ.എൽ. ജോൺ, മാനേജർ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. ഷാജു സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.












Leave a Reply