ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന
കോമ്പാറ ദനഹ ഫെസ്റ്റിന്റെ കൊടിയേറ്റവും സപ്ലിമെന്റ് പ്രകാശനവും
കോമ്പാറ സെന്റ് മേരീസ് കപ്പേളയിൽ വച്ച് കത്തീഡൽ വികാരി റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.
ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ് ചെറിയാടൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ് ആന്റോ പൊക്കത്ത്, കെൽവിൻ പോൾ കോനിക്കര, മിനി ജോസ് കാളിയങ്കര, മാർട്ടിൻ ചിറക്കേക്കാരൻ, റിജ്ജു കാളിയങ്കര, ടോണി ചെറിയാടൻ, കുടുംബ യൂണിറ്റ് പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.












Leave a Reply