ഇരിങ്ങാലക്കുട : എൻ.എസ്.എസിന്റെ സപ്തദിന സഹവാസക്യാമ്പ് സമൂഹത്തിന് നന്മ പകരുന്ന രീതിയിൽ ഫലപ്രദമാക്കി സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ മാതൃകയാകുന്നു.
സെന്റ് മേരീസ് ഹൈസ്കൂളും യു.പി. സ്കൂളും സെന്റ് തോമസ് കത്തീഡ്രലും കൂടിച്ചേരുന്ന കുരിശങ്ങാടി റോഡിൽ സീബ്ര ക്രോസ്സ് വരകൾ ഇല്ലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വൊളൻ്റിയർമാർ വഴിവര എന്ന പ്രൊജക്ടിന് രൂപം നൽകുകയായിരുന്നു.
തിരക്കുനിറഞ്ഞ റോഡ് പരിസരമായതു കൊണ്ടുതന്നെ രാത്രി 10 മണിക്ക് ശേഷമുള്ള സമയമാണ് വിദ്യാർഥികൾ വഴിവരയ്ക്കായി ഉപയോഗപ്പെടുത്തിയത്.
മാനസഗ്രാമങ്ങളായ 18, 19 വാർഡുകളിലെ നിവാസികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, സ്ത്രീകളുടെ നൈപുണി പരിശോധനയ്ക്കായി സർവ്വേ, ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധ ക്ലാസ്സ്, ശുചീകരണ യജ്ഞം തുടങ്ങി വ്യത്യസ്തങ്ങളായ കർമ്മപരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എൻ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡിസംബർ 31ന് നടക്കുന്ന ക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ മുഖ്യാതിഥിയാകും.












Leave a Reply