ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ “വർണ്ണക്കുട”യ്ക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ പ്രൗഢഗംഭീരമായ തുടക്കം.
വർണ്ണവും വെളിച്ചവും വിരിയിക്കുന്ന ആഘോഷമാണ് വർണ്ണക്കുട എന്ന് പ്രശസ്ത നോവലിസ്റ്റ് ആനന്ദ് പറഞ്ഞു.
ഇരിങ്ങാലക്കുടയുടെ ദേശീയ- നൃത്ത- സംഗീതോത്സവമായ വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായി.
ചടങ്ങിൽ പി. ജയചന്ദ്രൻ പുരസ്കാരം ഗായകൻ ഹരിശങ്കറിനും നാടിൻ്റെ സ്നേഹാദരം എഴുത്തുകാരൻ ആനന്ദിനും സമർപ്പിച്ചു.
നഗരസഭ ചെയർമാൻ എം.പി. ജാക്സൺ, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഇമാം കബീർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ, കെ. ശ്രീകുമാർ, വേണുജി, കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടിയാശാൻ, ബാലൻ അമ്പാട്ട്, കപില വേണു, പി.കെ. ഭരതൻ, രേണു രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും കൺവീനർ അഡ്വ. പി. മണികണ്ഠൻ നന്ദിയും പറഞ്ഞു.
തുടർന്ന് കൊരുമ്പ് മൃദംഗ കളരിയുടെ മൃദംഗമേള, മാനവമൈത്രി ഗീതം, വർണ്ണക്കുട തീം സോങ്ങിന്റെ നൃത്താവിഷ്കാരം, കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തശില്പം ‘എൻ്റെ കേരളം’, ഗായിക ‘ഇന്ദുലേഖ വാര്യർ ലൈവ്’ മ്യൂസിക് ബാൻ്റ് ഷോ എന്നിവ അരങ്ങേറി.












Leave a Reply