ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് “സഹപഥ”ത്തിന് തുടക്കം കുറിച്ചു.
ഡിസംബർ 25 മുതൽ 31വരെ 7 ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് ഹൈസ്കൂൾ മാനേജർ റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ്. തൃശൂർ ജില്ലാ കോർഡിനേറ്റർ ഡോ. രഞ്ജിത്ത് വർഗീസ്, സെന്റ് ജോസഫ്സ് കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതവും വൊളൻ്റിയർ സെക്രട്ടറി സി.യു. അരുണിമ നന്ദിയും പറഞ്ഞു.
ഉദ്ഘാടനദിനത്തിൽ തന്നെ സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവിപ്രിയ ക്യാമ്പ് സന്ദർശിക്കുകയും വിജ്ഞാന കേരളത്തിന്റെ തൊഴിൽ നൈപുണി പദ്ധതികളെ കുറിച്ച് വിദ്യാർഥിനികളെ ബോധവത്ക്കരിക്കുകയും ചെയ്തു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. എൻ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
കൈമൊഴി പരിശീലനം, വഴിവര, സ്വയംരക്ഷാ പരിശീലനം, ഉയരെ, തിരികെ, നൈപുണി, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധ ക്ലാസ്സ്, ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചിരിക്കുന്നത്.












Leave a Reply