ഗ്രാമികയിൽ ശ്രീനിവാസൻ അനുസ്മരണം 27ന്

ഇരിങ്ങാലക്കുട : അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും അരനൂറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്രാമിക ഫിലിം സൊസൈറ്റി ഡിസംബർ 27ന് വൈകീട്ട്
5 മണിക്ക് അനുസ്മരണം സംഘടിപ്പിക്കും.

ചലച്ചിത്ര സംവിധായകൻ പി.ജി. പ്രേംലാൽ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് ശ്രീനിവാസൻ പ്രധാന വേഷത്തിലഭിനയിച്ച അരവിന്ദൻ സംവിധാനം ചെയ്ത് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിദംബരം എന്ന ചിത്രം പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *