ഇരിങ്ങാലക്കുട : ഈ വർഷത്തെ ഗ്ലോബൽ എക്സലൻസ് അവാർഡ് ഊരകം സ്വദേശി ഷീബ രാധാകൃഷ്ണന്.
ഡിസംബർ 8ന് ഡൽഹിയിൽ നടന്ന ഗ്ലോബൽ ഇവന്റ്സ് ആൻഡ് സെമിനാറിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണത്തിന് വളരെ സഹായകരമായ പാരമ്പര്യ ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനും നൽകുന്ന പ്രവർത്തനങ്ങളാണ് ഷീബയെ അവാർഡിന് അർഹയാക്കിയത്.
നിരവധി ക്ഷേത്രങ്ങളിൽ കാവുകൾ നിർമ്മിക്കുന്ന പ്രവർത്തിയും വിദ്യാലയങ്ങളിൽ ഔഷധസസ്യതോട്ടം നിർമ്മാണവും ഷീബ ഇതിനോടകം നടത്തിയിട്ടുണ്ട്.
കൂടാതെ പ്രകൃതിക്ക് ഏറെ ദോഷം ചെയ്യുന്ന ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉറകൾ ശേഖരിച്ച്, കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ച് പ്ലാസ്റ്റിക് ബ്രിക്കുകൾ നിർമ്മിക്കുന്ന പ്രവർത്തിയും നടത്തിവരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ആവശ്യകതയെപ്പറ്റി വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തുന്ന പ്രവർത്തിയും ഷീബ നടത്തുന്നുണ്ട്.
പ്ലാസ്റ്റിക് കുപ്പി ബ്രിക്കുകൾ കൊണ്ട് വിദ്യാലയങ്ങളിൽ വൃക്ഷങ്ങൾക്ക് ചുറ്റും തറകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
പ്രകൃതിക്ക് നിലനിൽപ്പിനു ഏറെ സഹായകരമായ പ്രവർത്തനം നടത്തുന്ന വിദ്യാലയങ്ങൾക്കും കുട്ടികൾക്കും പ്രചോദനം നൽകുന്നതിനായി ഷീബയുടെ വൃന്ദാവൻ ഔഷധ ഉദ്യാനത്തിന്റെ പേരിൽ പുരസ്കാരങ്ങളും ഷീബ നൽകി വരുന്നുണ്ട്.
പരിതസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളും ഷീബ വിതരണം ചെയ്യാറുണ്ട്.
ഇത്തരം പ്രവർത്തനങ്ങളാണ് ഷീബയെ ഗ്ലോബൽ എക്സലൻസ് അവാർഡിന് അർഹയാക്കിയത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡും, സംസ്ഥാന – നാഗാർജ്ജുന സ്പെഷ്യൽ ജൂറി അവാർഡും ഷീബ രാധാകൃഷ്ണന് ലഭിച്ചിരുന്നു.












Leave a Reply