ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കാറളം ആലുംപറമ്പ് സെൻ്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാറളം പഞ്ചായത്ത് ഓഫീസ്, ഗ്രൗണ്ട് എന്നിവിടങ്ങിലൂടെ വന്ന് കാറളം സെൻ്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡൻ്റ് പ്രിയ അനിൽ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖ പ്രസംഗം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ഷൈജു കുറ്റിക്കാട്ട്,
ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കോവിൽ പറമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, പ്രവീൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ജോയ്സൻ കുരിശിങ്കൽ, ജില്ലാ കമ്മറ്റിയംഗം ഇ.കെ. അമർദാസ്, ഭരതൻ വെള്ളാനി, ബ്ലോക്ക് മെമ്പർ അജയൻ തറയിൽ, വാർഡ് മെമ്പർമാരായ സരിത വിനോദ്, പി. രാജൻ, വിജിൽ
വിജയൻ, നീതു അനീഷ്, അഞ്ജു സുജിത്ത്, സുവിത, അമൃത എന്നിവർ നേതൃത്വം നൽകി.












Leave a Reply