തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
ചികിത്സയുടെ സൗകര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, എറണാകുളം ജയിലുകളിലെ എയ്ഡ്സ് ബാധിതരായ തടവുകാരെ വിയ്യൂർ ജയിലിലേക്ക് മാറ്റി പാർപ്പിച്ചതിനാൽ നിലവിൽ വിയ്യൂർ ജയിലിൽ 50 ഓളം എച്ച്ഐവി തടവുകാർ ഉണ്ട്.
ഇവരിൽ കൂടുതലും അതിഥി തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവരാണ്.
രോഗബാധിതർക്ക് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ പൂർണ്ണമായും നൽകി വരുന്നുണ്ട്.
കൂടാതെ പുതുതായി അഡ്മിഷൻ വരുന്ന എല്ലാവരെയും രക്തപരിശോധനയ്ക്ക് വിധേയമാക്കുന്ന ഐസിടിസി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുമുണ്ട്.
എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചവർക്ക് വില കൂടിയ എ.ആർ.ടി. മരുന്നുകളും കൃത്യമായി നൽകുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.
രോഗബാധിതരുടെ രക്ത പരിശോധന ആറു മാസത്തിലൊരിക്കൽ ആവർത്തിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.












Leave a Reply