ഇരിങ്ങാലക്കുട : എൽ.ഇ.ഡി. നക്ഷത്രങ്ങളുടെ നിർമ്മാണവും വിതരണവും നടത്തിക്കൊണ്ട് ക്രിസ്തുമസിനെ വരവേൽക്കുകയാണ് സെന്റ് ജോസഫ്സ് കോളെജിലെ ഫിസിക്സ് വിഭാഗം വിദ്യാർഥികൾ.
ഫിസിക്സ് വിഭാഗത്തിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം.
ഫിസിക്സ് വിഭാഗം മേധാവി സി.എ. മധുവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
ഇതേ തുടർന്ന് വിദ്യാർഥിനികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നക്ഷത്രങ്ങൾ നിർമ്മിക്കുകയായിരുന്നു.
തുടർന്ന് കോളെജ് പരിസരത്തിലുള്ള വീടുകളിൽ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.











Leave a Reply