സൗഹൃദ ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : സൗഹൃദ ദിനത്തോടനുബന്ധിച്ച് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷവും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാർഥിക്കായി മാനേജർ ഡോ. സി.കെ. രവിയും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മറ്റു ഭാരവാഹികളും ചേർന്നു സ്വരുക്കൂട്ടിയ ധനസഹായം കൈമാറലും നടത്തി.

കറസ്പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ സി.ജി. സിൻല ഉദ്ഘാടനം നിർവ്വഹിച്ചു.

ജീവിത നിപുണതകളെ കുറിച്ച് എസ്.എൻ. എൽ.പി. സ്കൂൾ അധ്യാപിക എൻ.എസ്. സുമിത ക്ലാസ്സ് നയിക്കുകയും തുടർന്ന് വിദ്യാർഥികൾക്കായി സ്കിറ്റ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

കറസ്‌പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

സൗഹൃദ കോർഡിനേറ്റർ അർച്ചന സത്യൻ, പി.ടി.എ. പ്രസിഡന്റ് എ.സി. കുമാരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *