ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.
അരിപ്പാലം സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തി.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, യു ചന്ദ്രശേഖരൻ, ടി എസ് പവിത്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഇ കെ സുബ്രഹ്മണ്യൻ, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.
ലാലി വർഗ്ഗീസ് സ്വാഗതവും, കത്രീന ജോർജ്ജ് നന്ദിയും പറഞ്ഞു.












Leave a Reply