ഇരിങ്ങാലക്കുട : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരാറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സാഹിതി നിയോജകമണ്ഡലം പ്രസിഡൻ്റ് അരുൺ ഗാന്ധിഗ്രാം മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, എ.എസ്. സനൽ, ശരത്ത് ദാസ്, നിയോജകമണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിൻ ജോൺ, എൻ.ഒ. ഷാർവി, ഡേവിസ് ഷാജു, അഖിൽ മുകൾക്കുടം, ആൽബർട്ട് ജോയ്, എൽവിൻ പോൾ, മണ്ഡലം ഭാരവാഹികളായ എം.ജെ. ജെറോം, ശ്രീജിത്ത് എസ്. പിള്ള, ജോസഫ് ജെ. പള്ളിപ്പാട്ട്, ജിഫിൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സന്തോഷ് ആലുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.












Leave a Reply