ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ 44-ാം വാർഷിക പൊതുയോഗവും കുടുബ സംഗമവും സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
വെള്ളാങ്ങല്ലൂർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 70 വയസ്സ് കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു.
പി.പി. ജോസ്, എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ, വി.ടി. ജോർജ്ജ്, കെ.ഐ. നജാഹ്, ജോൺസൻ ജോസഫ്, കെ.വി. ജോമോൻ, സി.സി. അനിത, സതീഷ് കുമാർ, വിനോദ് കക്കർ, ഈനാശു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Leave a Reply