ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ വെറ്റിനറി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
മന്ത്രി ബിന്ദുവിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് വെറ്റിനറി ആശുപത്രി നിർമ്മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത് വികസന ചെയർമാൻ അമ്പിളി റെനിൽ, ക്ഷേമകാര്യ ചെയർമാൻ ജഗജി കായംപുറത്ത്, മെമ്പർമാരായ സീമ പ്രേംരാജ്, ജ്യോതിപ്രകാശ്, വൃന്ദ അജിത്കുമാർ, ബ്ലോക്ക് അസിസ്റ്റൻ്റ് എഞ്ചിനീയർ ഗീത എന്നിവർ ആശംസകൾ നേർന്നു.
വാർഡ് മെമ്പർ ടി.എസ്. ശശികുമാർ സ്വാഗതവും വെറ്റിനറി ഡോ. ജോൺസൻ നന്ദിയും പറഞ്ഞു.
Leave a Reply