ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിൽ പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി എ. അഫ്‌ല സിമിൻ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർഥിനി അഞ്ജന ഷാജു, ജനറൽ സെക്രട്ടറിയായി ബി.എസ്.ഡബ്ല്യൂ വിദ്യാർഥിനി ദേവിക എൻ. നമ്പൂതിരി, ജോയിന്റ് സെക്രട്ടറിയായി ബിബിഎ വിദ്യാർഥിനി എ.ജെ. അമൃത, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ബോട്ടണി ബിരുദ വിദ്യാർഥിനി സി.യു. അരുണിമ, രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി രഞ്ജന അനിൽകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം വർഷ ബിരുദ വിദ്യാർഥിനി റേച്ചൽ റോസ് ആണ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി സന സാബു തട്ടിലും ജനറൽ ക്യാപ്റ്റനായി മൂന്നാം വർഷ സൈക്കോളജി വിദ്യാർഥിനി അനുപം കൃഷ്ണയും വിജയിച്ചു.
വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.












Leave a Reply