ഇരിങ്ങാലക്കുട ‘: നീഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി.
ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി റസ്റ്റ് ഹൗസ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയോട് ചേർന്നുള്ള ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി പ്രഭാഷണവും വിവിധ സാംസ്കാരിക ചടങ്ങുകളും നടന്നു.
നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ ആർ ജയറാം അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ഗുലാം മുഹമ്മദ്, എം. എൻ. തമ്പാൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജോൺ ഗ്രേഷ്യസ്, ഇ.പി.സഹദേവൻ, പി.ആർ.സ്റ്റാൻലി, റിനാസ് താണിക്കപ്പറമ്പൻ, ഷൗക്കത്ത്, ഷെയ്ഖ് ദാവൂദ്, പി.കെ.ജോൺസൺ, റോക്കി ആളൂക്കാരൻ, ഡോ എ എൻ ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.











Leave a Reply