തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാനവമി – വിജയദശമി ആഘോഷം : ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും

ഇരിങ്ങാലക്കുട : തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാനവമി – വിജയദശമി ആഘോഷം പ്രമാണിച്ച് ബുധനാഴ്ച്ച വൈകീട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണവും ഏർപ്പെടുത്തി.

തൃശൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ആനക്കല്ല് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകേണ്ടതാണ്.

പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, കോനിക്കര വഴി ഊരകം എത്തി വലത്തോട്ട് തിരിഞ്ഞ് പോകാം.

ഇരിങ്ങാലക്കുട, പുതുക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടത്ത് നിന്നും ആനക്കല്ല് – പാലയ്ക്കൽ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

ഊരകത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോനിക്കര ചേർപ്പ് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകാം.

തൃപ്രയാർ ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂത്തറയ്ക്കൽ, അമ്മാടം വഴി പാലയ്ക്കൽ എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്ന് തൃപ്രയാർ പോകുന്ന വാഹനങ്ങൾക്ക് പാലയ്ക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അമ്മാടം, ചേർപ്പ് വഴി പോകാം.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

അമ്മാടം ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ തൃപ്രയാർ ജി.വി.എച്ച്.എസ്.എസ്. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

തൃശൂർ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ ഖാദി ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്‌ത്‌ കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

പൂച്ചിന്നിപ്പാടം, ഒല്ലൂർ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിങ്ങ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

ഇരിങ്ങാലക്കുട ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ എം.കെ. ടിമ്പേഴ്‌സ് യാർഡ് കിഴക്കെ നടയ്ക്ക് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത്‌ കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.

Leave a Reply

Your email address will not be published. Required fields are marked *