ഇരിങ്ങാലക്കുട : ജെ സി ഐ കവടിയാർ
സോണ്‍ 22 സംഘടിപ്പിച്ച ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരിശീലകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബൈറ്റ് സൈസ് മാരത്തൺ പരിശീലന പരിപാടിയിൽ
പങ്കെടുത്ത് ആനന്ദപുരം സ്വദേശി വെള്ളയത്ത് ഗോപാലകൃഷ്ണന്‍ വേൾഡ് റെക്കോർഡ് പുരസ്‌കാരം കരസ്ഥമാക്കി.
തിരുവനന്തപുരത്തു വെച്ച നടന്ന ചടങ്ങിൽ
വെച്ച് വേൾഡ് റെക്കോർഡ് യൂണിയൻ പ്രതിനിധി ഷെരീഫാ ബെനീഫിൽ നിന്നും ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.
ആനന്ദപുരം സ്വദേശിയായ ഗോപാലകൃഷ്ണൻ ടാക്സ് കൊച്ചി ലേണിങ് സെന്റര്‍ എന്ന പേരിൽ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി ലഭിക്കുന്നതിനും വേണ്ടി ഓൺലൈൻ കോഴ്സ് നടത്തുകയാണ്. ലൈഫ് ടെക് സൊലൂഷന്‍സിന്റെ സീനിയർ ട്രെയിനറും പരിശീലകരുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ പോസിറ്റീവ് കമ്മ്യൂണ്‍ സംസ്ഥാന ട്രെയിനിങ് ഗ്രൂപ്പ് അംഗവും തൃശൂർ ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആണ്.












Leave a Reply