ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ വെച്ച് വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷംസുദ്ദീൻ (24) ഓടിച്ചു വന്നിരുന്ന സ്കൂട്ടറിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരനെ അസഭ്യം പറയുകയും ഇരുമ്പുപൈപ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്ത മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ജസീൽ (22), കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി അടിമപറമ്പിൽ വീട്ടിൽ ഷിഫാസ് (23), വെള്ളാങ്ങല്ലൂർ നെടുങ്കാണത്തു കുന്ന് സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ ശരത്ത്ദാസ് (23) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഷിഫാസിനെതിരെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, എറണാകുളം ടൗൺ സൗത്ത്, കാസർഗോഡ് എന്നീ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകൾ ഉണ്ട്.
ശരത്ത്ദാസ് ഒരു വധശ്രമ കേസിലുൾപ്പെടെ
ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
Leave a Reply