ഇരിങ്ങാലക്കുട : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗം വി.ആർ. രമേഷ്, വി.എസ്. വസന്തൻ, വർധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply