ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ പതിനാറാം വാർഷിക സമ്മേളനം നടത്തി.
യൂണിറ്റ് അംഗം വേണു വെള്ളാങ്ങല്ലൂരിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് എൻ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ഷൈജു നാരായണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് എ.സി. ജോൺസൺ ആമുഖ പ്രഭാഷണം നടത്തി.
മേഖല സെക്രട്ടറി സജയൻ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ടി.സി. ആൻ്റു കണക്കും യൂണിറ്റ് സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിറ്റ് ഇൻചാർജ് ആയ സുരേഷ് കിഴുത്താണിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളായി ഷൈജു നാരായണൻ (പ്രസിഡൻ്റ്), സുധീഷ് കാഴ്ച (വൈസ് പ്രസിഡൻ്റ്), ടിറ്റോ വർഗീസ് (സെക്രട്ടറി), എം.എസ്. ശ്രീജിത്ത് (ജോയിൻ്റ് സെക്രട്ടറി), ഡിബിൻ (ട്രഷറർ), സുദർശൻ (പി.ആർ.ഒ.) എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മെമ്പർമാരുടെ മക്കളായ ഡോ. ദൃശ്യ കൃഷ്ണൻ, ആമി എസ്. ഡിബിൻ, ദേവനന്ദ പ്രസാദ്, സ്വസ്തിക ഷൈജു, പി.ജെ. ജാസിം അഹമ്മദ് എന്നിവരെ അനുമോദിച്ചു.
യൂണിറ്റ് അംഗം ശരത്ചന്ദ്രൻ സ്വാഗതവും സുധീഷ് കാഴ്ച നന്ദിയും പറഞ്ഞു.
Leave a Reply