ഇരിങ്ങാലക്കുട : സെപ്റ്റംബർ 14ന് (ഞായറാഴ്ച്ച) പനിയെ തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ അപമാനിച്ച കേസിൽ ലൂണ ഐ ടി സിക്കു സമീപം താമസിക്കുന്ന അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷ് (39) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബസ്സിറങ്ങി ആശുപത്രിയിലേക്ക് നടക്കുകയായിരുന്ന യുവതിക്ക് തലകറക്കം വന്നപ്പോൾ സഹായിക്കാനെന്ന വ്യാജേന ഓടി എത്തുകയും, താൻ ആശുപത്രി ജീവനക്കാരനാണെന്ന് പറയുകയും, മുകളിലത്തെ നിലയിൽ വിശ്രമിക്കാം എന്ന് പറഞ്ഞ് വിടുകയും ചെയ്തു. തുടർന്ന് വിശ്രമിക്കാൻ പോയ യുവതിയെ പ്രതി കയറി പിടിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പിടി കൂടിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി. എൽ. ഷാജു, എസ്.എച്ച്.ഒ. കെ. ജെ. ജിനേഷ്, എസ്.ഐ. എം. ആർ. കൃഷ്ണപ്രസാദ്, ഗ്രേഡ് എസ്.ഐ. മുഹമ്മദ് റാഷി, ഗ്രേഡ് സീനിയർ സി.പി.ഒ അരുൺജിത്ത്, സി.പി.ഒ. മാരായ ജിജിൽകുമാർ, ഷാബു, എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply