ഇരിങ്ങാലക്കുട : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ മൃഗീയ മർദ്ദനത്തിനിരയായി കേൾവിശക്തി നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കുക, മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ “സുജിത്തിന് നീതി ലഭ്യമാക്കി പൊലീസിലെ ക്രിമിനലുകളെ തുറങ്കിൽ അടയ്ക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുങ്ങച്ചിറയിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് പി.ബി. സത്യൻ, മണ്ഡലം സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Leave a Reply