ഇരിങ്ങാലക്കുട : കേരളത്തിലെ സഹകരണ മേഖലയെ അനുദിനം തകർത്തുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെയും സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടുകൾക്കെതിരെയും പ്രതിഷേധം അറിയിച്ചു കൊണ്ട് കേരള എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ഫ്രണ്ട് യൂണിയൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഇ.എസ്. സജീഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.ബി. നൈജിൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗങ്ങളായ അസറുദ്ദീൻ കളക്കാട്ട്, സൗമ്യ, ഷാജി, രാജേഷ് കോമരത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
സുജിത്, ലിനേഷ്, മനോജ്, രാജേന്ദ്രൻ, ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
Leave a Reply