ഇരിങ്ങാലക്കുട : ജില്ലാ കൃഷിവകുപ്പിന്റെ കർഷകമിത്ര പുരസ്കാരം നേടിയ അംബുജാക്ഷൻ മുത്തിരിത്തിപ്പറമ്പിലിനെ സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിയും സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി അംഗവുമായ സോണിയ ഗിരി മൊമെന്റോ നൽകി.
വേളൂക്കര മണ്ഡലം പ്രസിഡൻ്റ് ശ്രീകുമാർ ചക്കമ്പത്ത് അധ്യക്ഷനായിരുന്നു.
നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം “എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ”, “ആദൂർ കവിതകൾ” എന്നീ പുസ്തകങ്ങൾ പുരസ്കാര ജേതാവിന് സമ്മാനിച്ചു.
നിയോജക മണ്ഡലം സെക്രട്ടറി സദറു പട്ടേപ്പാടം, മണ്ഡലം കൺവീനർ ഷംല ഷാനവാസ്, സെക്രട്ടറി സുനിലത്ത് ഫിറോസ്, ഫെഡറിക്ക്, ഹഫ്സ ജലാൽ, റാഫി മൂശ്ശേരിപ്പറമ്പിൽ, കിക്കിലി ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു.
Leave a Reply