ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അരങ്ങേറിയ അതിഗംഭീര ഓണാഘോഷ പരിപാടികൾ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളമത്സരം, സൗഹൃദ വടംവലി മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പൊലീസ് കാര്യാലയത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിവിധ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു.
പൂക്കളമത്സരം, വടംവലി എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അഡീഷണൽ എസ്പി ടി.എസ്. സിനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, ഡി.സി.ആർ.ബി. ഡിവൈഎസ്പി പി.കെ. സന്തോഷ്, ഡി.സി.ബി. ഡിവൈഎസ്പി ഉല്ലാസ് കുമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, ജില്ലാ പൊലീസ് കാര്യാലയത്തിലെ വിവിധ ഓഫീസുകളിലെയും പൊലീസ് സ്റ്റേഷനിലെയും പൊലീസുദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
Leave a Reply