ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കിഴുത്താണി 8-ാം വാർഡിൽ സൗപർണിക അംഗൻവാടിയുടെ അടിത്തറയ്ക്ക് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് 2 നിലകളിലായി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്.
തറക്കല്ലിട്ട് മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, മുൻ വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, മുൻ പ്രസിഡന്റ് സീമ പ്രേംരാജ്, എന്നിവർ പ്രസംഗിച്ചു.
വാർഡ് മെമ്പർ വൃന്ദ അജിത്ത്കുമാർ സ്വാഗതവും ഐ.സി.ഡി.എസ്. സൂപ്പർവൈസർ നന്ദിയും പറഞ്ഞു.
Leave a Reply