ഇരിങ്ങാലക്കുട : നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ മുഹ്‌യുദീൻ ജുമാ മസ്ജിദിൽ മഹൽ പ്രസിഡന്റ് പി.എ. ഷഹീർ പതാക ഉയർത്തി.
സീനിയർ ചീഫ് ഇമാം കബീർ മൗലവി സ്നേഹസൂചകമായി മാവിൻ തൈ നട്ടു.
മഹൽ സെക്രട്ടറി വി.കെ. റാഫി, ടൗൺ ചീഫ് ഇമാം അൻവർ മൗലവി, കാട്ടുങ്ങച്ചിറ ചീഫ് ഇമാം അൻഷിദ് മൗലവി, അഷ്‌റഫ് മൗലവി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു.
സമ്പത്ത് ഖാൻ, ജയാസ്, റഹ്മത്തുള്ള മുനീർ തുടങ്ങിയ കമ്മറ്റി ഭാരവാഹികളും മഹൽ നിവാസികളും പങ്കെടുത്തു.
Leave a Reply