വൻ പൊലീസ് സന്നാഹത്തോടെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ജനറൽ ബോഡി യോഗം 

ഇരിങ്ങാലക്കുട : വൻ പൊലീസ് സന്നാഹത്തോടെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം.   

യോഗത്തെ തുടർന്ന് നടത്തുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം നിലനിന്നിരുന്നതിനാലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത്. 

പ്രസിഡൻ്റ് ഡോ. മുരളി ഹരിതത്തിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 

തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചില പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് അജണ്ടയിൽ ഒരു പാനൽ അവതരിപ്പിച്ചപ്പോൾ കുറച്ച് പേർ എതിർക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ പ്രസ്തുത പാനൽ വൻ ഭൂരിപക്ഷത്തോടെയാണ് പൊതുയോഗം അംഗീകരിച്ചത്. 48 അംഗ ജനറൽ കൗൺസിൽ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. 

2 പേർ ഊരായ്മ പ്രതിനിധികളും ഒരാൾ ജീവനക്കാരുടെ പ്രതിനിധിയുമായിരിക്കും. മൊത്തം 50 പേരാണ് കമ്മിറ്റി അംഗങ്ങൾ. 

പൊതുയോഗം നടന്ന ദിവസം രാത്രിയിൽ ക്ഷേത്രനടയിൽ പ്രവർത്തിക്കുന്ന ചോലിപ്പറമ്പിൽ സന്തോഷിൻ്റെ ചായക്കട സാമൂഹ്യ വിരുദ്ധർ ആക്രമിച്ചിരുന്നു.

എ.സി. ദിനേഷ് വാര്യർ (പ്രസിഡൻ്റ്), കെ. വിഷ്ണു നമ്പൂതിരി (വൈസ് പ്രസിഡൻ്റ്), കെ.കെ. കൃഷ്ണൻ നമ്പൂതിരി (സെക്രട്ടറി), പി.കെ. ഉണ്ണികൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), വി.പി. ഗോവിന്ദൻകുട്ടി (ട്രഷറർ), എം.എസ്. മനോജ്, സി.എസ്. സന്തോഷ്, കെ.പി. മനോജ്, എം.സി. ഋഷിൽ , കെ. രാജുവർമ്മ, സുരേഷ് മഞ്ഞനത്ത് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *