ഇരിങ്ങാലക്കുട : സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആർക്കൈവ്‌സ് വകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുടയിൽ കേരള ക്വിസ് സംഘടിപ്പിച്ചു.
ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബിജി ജോസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ആർക്കിവിസ്റ്റ് എസ്. ശരത് അധ്യക്ഷത വഹിച്ചു.
സാമൂഹ്യശാസ്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം പ്രവീൺ എം. കുമാർ ക്വിസ് മാസ്റ്ററായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായ പി.എസ്. ബിനോയ്, സി.സി. ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ എച്ച്.എസ്. പനങ്ങാട് ടീം ഒന്നാം സ്ഥാനം നേടി.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂൾ, മതിലകം
ഒ.എൽ.എഫ്.സി.ജി.എച്ച്.എസ്. എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി. ഷൈല വിതരണം ചെയ്തു.
Leave a Reply