തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണം : കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : മുൻ എംഎൽഎയും മുൻ ഗവ. ചീഫ് വിപ്പുമായ കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമൂലം വീടുകളുടെ നമ്പർ എഴുതിയപ്പോൾ ഉണ്ണിയാടന്റെ അയൽവാസിയായ ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ വർഗ്ഗീസിന്റെ വീട്ട് നമ്പർ “438 എ” എഴുതേണ്ടതിന് പകരം 438 എന്ന് മാത്രം എഴുതിയപ്പോൾ അതേ വീട്ടുനമ്പറുള്ള തോമസ് ഉണ്ണിയാടന്റെ വീട് തന്നെയാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടാണ് കൂടുതൽ വോട്ടർമാർ ഉണ്ണിയാടന്റെ വീട്ടുനമ്പറിലുണ്ടെന്ന് ബിജെപി തെറ്റായ ആരോപണം ഉന്നയിച്ചതെന്നും തോമസ് ഉണ്ണിയാടന്റെ വീട്ടുപേർ  ‘ഉണ്ണിയാടത്ത് ‘എന്നും അയൽവാസിയുടേത്  ‘ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ’ എന്നും വോട്ടർ പട്ടികയിൽ കൃത്യമായി എഴുതിയിട്ടുണ്ടെന്നും വീട്ടു നികുതി അടച്ചിട്ടുള്ള രശീതുകളിൽ രണ്ടും വ്യത്യസ്ത വീടുകളാണെന്നും പാർട്ടിയുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

തോമസ് ഉണ്ണിയാടന്റെ ഭാഗത്ത് യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സാങ്കേതിക പിശക് കൊണ്ട് മാത്രം സംഭവിച്ച ഈ വിഷയം ഗൂഢ ഉദ്ദേശത്തോടെയാണ് ബിജെപി പ്രചരിപ്പിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീഷ് കാട്ടൂർ, മാഗി വിൻസെന്റ്, തുഷാര ബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ഫെനി എബിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എ.കെ. ജോസ് അരിക്കാട്ട്, എബിൻ വെള്ളാനിക്കാരൻ, പി.വി. നോബിൾ, ഡെന്നിസ് കണ്ണംകുന്നി, ഒ.എസ്. ടോമി, ടോം ജോസ് അഞ്ചേരി, ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഡ്വ. ഷൈനി ജോജോ, എൻ.ഡി. പോൾ നെരേപ്പറമ്പിൽ, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, വിനോദ് ചേലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *