ഇരിങ്ങാലക്കുട : സർക്കാർ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളാണ് നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കുക എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച സർക്കാർ വിദ്യാലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഒരു വിദ്യാർഥിയെ അധികൃതർ തിരഞ്ഞെടുത്ത് നൽകിയാൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിക്കുമെന്ന് മന്ത്രി വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.
പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കണ്ടറി ടോപ്പ് സ്കോറര്‍ ഇവാന ജെറിന്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ടോപ്പ് സ്കോറര്‍ അലീന വില്‍സ, ഹൈസ്കൂള്‍ ടോപ്പ് സ്കോറര്‍ വി.എസ്. ശ്രീബാല എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്. ബിന്ദു ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോൺ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, ഹൈസ്കൂള്‍ പ്രധാനധ്യാപിക കെ.എസ്. സുഷ, പി.ടി.എ. പ്രസിഡണ്ട് പി.കെ. അനില്‍കുമാര്‍, പ്രോഗ്രാം കൺവീനര്‍ വി.ആര്. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അഞ്ചുമോൻ വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ സി.കെ. രാഗേഷ് നന്ദിയും പറഞ്ഞു.
Leave a Reply