ഇരിങ്ങാലക്കുട : സര്‍വ്വകലാശാലകളില്‍ സ്ഥിരം വി.സി.മാരെ നിയമിക്കുക, സർക്കാർ കോളെജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുട ഓഫീസിലേക്ക് എബിവിപി മാര്‍ച്ച് സംഘടിപ്പിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. അശ്വതി മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി യദു കൃഷ്ണന് അധ്യക്ഷത വഹിച്ചു.
Leave a Reply