ഇരിങ്ങാലക്കുട : കരിങ്കല്ല് പണിയുടെ മറവിൽ അതിമാരക മയക്കുമരുന്ന് വില്പന നടത്തിയ ശ്രീനാരായണപുരം പോഴങ്കാവ് മിൽമ റോഡിൽ താമസിക്കുന്ന കീഴോത്ത് വീട്ടിൽ സാബിത് എന്ന കണ്ണൻ (40) പിടിയിലായി.
തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങളും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫും മതിലകം എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സാബിത്തിനെ പിടികൂടിയത്.
എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാദ്, ഷിബിൻ ജോൺസൻ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് അഷ്റഫ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സാബിത് അമിത ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് രാസ ലഹരിയുടെ വിൽപ്പന തുടങ്ങിയത്. കൈപമംഗലം സ്റ്റേഷനിൽ ഇയാൾക്കെതിരെ മയക്കു മരുന്ന് കേസുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾക്ക് എം ഡി എം എ നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു.
Leave a Reply