ഇരിങ്ങാലക്കുട : പെഗാസസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ ക്രിക്കറ്റ് താരം ശ്രീക്കുട്ടന്‍റെ ഓര്‍മയ്ക്കായി നഗരസഭ മൈതാനിയില്‍ സംഘടിപ്പിച്ച ശ്രീക്കുട്ടൻ മെമ്മോറിയൽ ക്രിക്കറ്റ് ലീഗ് സീസണ്‍ 4ൽ ടീം പെഗാസസ് ജേതാക്കളായി.
ടീം ബോയ്സ് ആണ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയത്.
ലീഗ് നഗരസഭ കൗൺസിലർ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
പെഗാസസ് ക്ലബ്ബ് പ്രസിഡന്റ് എ ജി അരുണ്‍ അധ്യക്ഷത വഹിച്ചു.
ശ്രീക്കുട്ടന്‍റെ പേരിലുള്ള ജഴ്‌സി ശ്രീക്കുട്ടന്‍റെ പിതാവ് ദേവരാജന്‍ പുത്തൂക്കാട്ടിലിന്
സോണിയ ഗിരി സമ്മാനിച്ചു.
സമാപനസമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ എന്‍ ജി ജിജി കൃഷ്ണ മുഖ്യാതിഥിയായി.
ദേവരാജന്‍ പുത്തുക്കാട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.
പെഗാസസ് ക്ലബ്ബ് സെക്രട്ടറി റിബു ബാബു, ട്രഷറര്‍ സുഭാഷ് കണ്ണമ്പിള്ളി, നിതീഷ് കാട്ടില്‍, ഷാജന്‍ ചക്കാലയ്ക്കല്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply