ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ യു പി സ്കൂൾ വാർഷികാഘോഷത്തിൻ്റെയും പണി പൂര്‍ത്തിയാക്കിയ പുതിയ ക്ലാസ് മുറികളുടെയും ഉദ്ഘാടനം അഡ്വ വി ആര് സുനില്‍കുമാര്‍ എം എല്‍ എ നിർവഹിച്ചു.
എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ജിതിന് രാജ്, ഡാവിഞ്ചി സന്തോഷ്, പല്ലൊട്ടി ചിത്രത്തില്‍ അഭിനയിച്ച നീരജ് കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായി.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്, വാര്‍ഡംഗം കെ കൃഷ്ണകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, എഇഒ പി മൊയ്തീന്‍കുട്ടി, ഒഎസ്ടിഎ വൈസ് പ്രസിഡന്റ് എം എസ് കാശി വിശ്വനാഥന്, എസ് എം സി ചെയര്മാന് ടി എ അനസ്, എംപിടിഎ പ്രസിഡന്റ് ഗ്രീഷ്മ സ്റ്റീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രധാനാധ്യാപിക പി എസ് ഷക്കീന സ്വാഗതവും പി ടി എ പ്രസിഡന്റ് എ വി പ്രകാശ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് എന്‍ഡോമെന്റ് വിതരണവും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Leave a Reply