ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ നടക്കുന്ന തൃശൂർ ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു.
മത്സരം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.
കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.
കോളെജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി എബിനൈസർ ജോസ്, ട്രഷറർ അരുൺ എന്നിവർ പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
19 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
Leave a Reply