ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളും ചേർത്ത് 14 വർഷങ്ങൾക്ക് ശേഷം ജീവനക്കാരുടെ കൂട്ടായ്മ “പച്ച” എന്ന പേരിൽ പ്രസിദ്ധീകരിച്ച സുവനീർ റവന്യൂ മന്ത്രി അഡ്വ കെ രാജൻ പ്രകാശനം ചെയ്തു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ എം എ അഖിൽ, അലക്സ് ജോസ് കവലക്കാട്ട് എന്നിവർ പങ്കെടുത്തു.
സുവനീറിൻ്റെ മുഖചിത്രവും രചനകൾക്ക് ആവശ്യമായ ചിത്രങ്ങളുമെല്ലാം ജീവനക്കാരുടെ തന്നെ സൃഷ്ടികളാണ്.
Leave a Reply