തൃശൂർ : 168 യാത്രികരുടെ മൊബൈലിൽ പകർത്തിയ നാനൂറോളം ഫോട്ടോകൾ പ്രദർശനത്തിന് ഒരുങ്ങി.
‘യാത്ര’ എന്ന യാത്രക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘യാത്രായാത്രികം -2026’ ത്രിദിന യാത്രാമൊബൈൽ ഫോട്ടോപ്രദർശനം ഏപ്രിൽ 10ന് കേരള ലളിതകലാ അക്കാദമിയുടെ ആർട് ഗ്യാലറിയിൽ രാവിലെ 10.30ന് ആരംഭിക്കും.
തൃശൂർ ആകാശവാണി പ്രോഗ്രാം അനൗൺസർ വൈ.എസ്. പൗർണ്ണമി പ്രദർശനം ഉദ്ഘാടനം ചെയ്യും.
മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ യാത്രികരെ ആദരിക്കും.
കഴിഞ്ഞ വർഷത്തെ വിജയികൾ മത്സരാനുഭവങ്ങൾ പങ്കുവെയ്ക്കും.
മൂന്നു ദിവസങ്ങളിലായി രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന പ്രദർശനമേളയിൽ ഏവർക്കും പ്രവേശനം സൗജന്യമാണ്.
മേളയിൽ ഫോട്ടോ പ്രദർശന മത്സരത്തിന് പുറമേ യാത്രികരുടെ സംഗമം, കലാപ്രകടനങ്ങൾ എന്നിവയുണ്ടാകും.
11ന് വൈകീട്ട്, പ്രദർശനത്തിലെ ഫോട്ടോകളുടെ മൂല്യനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും.
12ന് വൈകീട്ട് 4ന് ചേരുന്ന സമാപന സമ്മേളനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
സുനിൽ സുഖദ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ജനറൽ വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
‘യാത്രാപഥം’ എന്ന ‘യാത്ര’യുടെ യാത്രാ ഫോട്ടോകൾക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതവും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
കെ. വിജയരാഘവൻ ചെയർമാനും രാജൻ തലോർ കോർഡിനേറ്ററും ജെഷിൻ പാലത്തിങ്കൽ ജനറൽ കൺവീനറുമായുള്ള 150 അംഗ സംഘാടക സമിതി പ്രദർശനമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.












Leave a Reply