ഇരിങ്ങാലക്കുട : ചാലക്കുടി സി വേള്‍ഡ് ഒപ്റ്റിക്കല്‍സും മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും എന്‍എസ്എസ് കരയോഗം പടിഞ്ഞാറെ ചാലക്കുടിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ചാലക്കുടി എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി. രഘുനന്ദന് ഉദ്ഘാടനം നിര്‍വഹിച്ചു.
ലയണ്‍സ് ക്ലബ്ബ് ജില്ലാ മെഡിക്കല്‍ ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.
സി വേള്‍ഡ് ഒപ്റ്റിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ലിന്റോ ജോയ്, ചാലക്കുടി നഗരസഭ വൈസ് ചെയര്മാന് കെ.വി. പോള്‍ കൗണ്‍സിലര്‍മാരായ രാമന് തട്ടായത്ത്, ലിന്റോ ജോയ്, മുന്‍ നഗരസഭ കൗണ്‍സിലര്‍ മാമ്പ്രക്കാട്ടില്‍ ഭാസ്കരന്, ചാലക്കുടി എന്‍എസ്എസ് കരയോഗം സെക്രട്ടറി പെരിഞ്ചേരി രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.












Leave a Reply