ഇരിങ്ങാലക്കുട : ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും ട്രിനിറ്റി ട്രാവൽസും തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡൻ്റ് സുധാകരൻ സമീര അധ്യക്ഷത വഹിച്ചു.
സേവാഭാരതി മെഡിക്കൽ കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ്ബാബു സ്വാഗതവും എക്സിക്യൂട്ടീവ് സമിതി അംഗമായ ജഗദീശ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.
വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, പ്രസിഡൻ്റ് ഗോപിനാഥൻ പീടികപ്പറമ്പിൽ, ഒ.എൻ. സുരേഷ്, ട്രഷറർ രവീന്ദ്രൻ, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, ഷീന ബാബു, ഗീത മേനോൻ, സൗമ്യ സംഗീത്, സംഗീത ബാബുരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Leave a Reply