ഇരിങ്ങാലക്കുട : തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ.പി. സ്കൂളിൽ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ്റെ തിരുനാളിനോടനുബന്ധിച്ച് സ്കൂൾ ഡേ ആഘോഷവും മാനേജ്മെൻ്റ് നൽകിയ ഇ – പാനൽ ബോർഡ് ഉദ്ഘാടനവും നടന്നു.
മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഡി പോൾ വൈസ് പ്രൊവിൻഷ്യൽ സി. പിയോ പാനൽ ബോർഡ് ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെർമെയിൻ, ഫാ. അജോ പുളിക്കൻ, വാർഡ് മെമ്പർമാരായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡൻ്റ് ലിജോ മൂഞ്ഞേലി, സിസ്റ്റർ ലെസ്ലി, സി. ഷീൻ, സി. റോസ്മേരി എന്നിവർ പ്രസംഗിച്ചു.
Leave a Reply